ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസുകൾ
1279745
Tuesday, March 21, 2023 11:13 PM IST
കൊല്ലം: ജവഹർ ബാലഭവനിലെ അവധിക്കാല ക്ലാസുകൾ ഏപ്രിൽ അഞ്ചിന് ആരംഭിച്ച് മേയ് 26 - ന് സമാപിക്കും. ആറു മുതൽ 16 വയസുവരെയുള്ളവർക്കാണ് പ്രവേശനം.
ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, വയലിൻ, മൃദംഗം, തബല, നൃത്തം, വീണ, ഗിറ്റാർ, കീബോർഡ്, യോഗാസനം, ചിത്രരചന, ക്രാഫ്റ്റ്, എംബ്രോയിഡറി, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിൽ പരിശീലനം നൽകും.
പ്രമുഖ വ്യക്തികളുമായി കുട്ടികളുടെ മുഖാമുഖം പരിപാടി ആഴ്ചതോറും ഉണ്ടായിരിക്കും. വിപുലമായ ലൈബ്രറി സൗകര്യവും ലഭ്യമാണ്.
മേയ് അവസാനം കുട്ടികൾ പങ്കെടുക്കുന്ന സ്റ്റേജ് പരിപാടികളും നടക്കും. വിജയികൾക്ക് സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനങ്ങളും നൽകും. വിവിധ റൂട്ടുകളിൽ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
അഡ്മിഷൻ ഇന്നു മുതൽ ആരംഭിക്കുമെന്ന് ബാലഭവൻ ചെയർമാൻ ഡോ. കെ.ശ്രീവത്സൻ അറിയിച്ചു. ഫോൺ: 0474 2 760646, 2744365.