ഭിന്നശേഷിക്കാർക്കും വിധവകൾക്കും ആനുകൂല്യങ്ങൾ നൽകണം
1279746
Tuesday, March 21, 2023 11:13 PM IST
കൊല്ലം: ഭിന്നശേഷിക്കാർക്കും വിധവകൾക്കും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയാറാകണമെന്ന് ഡിഫറന്റിലി പീപ്പിൾസ് ആൻഡ് വീഡിയോ ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാരുടെ ആർപിഡബ്ല്യൂഡി ആക്ട് പൂർണമായും നടപ്പിലാക്കുക, ഭിന്നശേഷിക്കാരുടെ നാല് ശതമാനം സംവരണത്തിലൂടെ ലഭിക്കേണ്ട സർക്കാർ ജോലി പൂർണമായും നടപ്പാക്കാക്കുക, എംപ്ലോയ്മെന്റ് വഴി ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ നടത്തി ജോലി ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് സംഘടന ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.
സംസ്ഥാന പ്രസിഡന്റ് ആനക്കുളം സജീവൻ, സെക്രട്ടറി കൊല്ലം പ്രദീപ്, അഫ്സൽ നിലമേൽ, കോട്ടയം ഗോപാലകൃഷ്ണൻ , റഷീദ കുറ്റിവട്ടം എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.