പു​രു​ഷാം​ഗ​ന​മാ​ർ ച​മ​യ​വി​ള​ക്കേ​ന്തി
Friday, March 24, 2023 11:08 PM IST
വ​ർ​ഗീ​സ് എം ​കൊ​ച്ചു​പ​റ​മ്പി​ൽ

ച​വ​റ: ആ​ണി​ലെ പെ​ണ്ണ​ഴ​കി​നെ വി​രി​യി​ച്ച് ആ​ഗ്ര​ഹ സ​ഫ​ലീ​ക​ര​ണ​ത്തി​നാ​യി ച​വ​റ കൊ​റ്റ​ൻ​കു​ള​ങ്ങ​ര ദേ​വി ക്ഷേ​ത്ര​ത്തി​ൽ പു​രു​ഷ​ന്‍​മാ​ര്‍ പെ​ണ്‍​വേ​ഷം കെ​ട്ടി ച​മ​യ വി​ള​ക്കേ​ന്തി. ഐ​തീ​ഹ്യ​പ്പെ​രു​മ​യി​ല്‍ ആ​ചാ​ര വി​ശു​ദ്ധി​യോ​ടെ വ്ര​തം നോ​റ്റ് ച​മ​യ വി​ള​ക്കെ​ടു​ക്കാ​നാ​യി കേ​ര​ള​ത്തി​ന് പു​റ​മേ അ​ന്യ സം​സ്ഥാ​ന​ത്തും നി​ന്നും നി​ര​വ​ധി ഭ​ക്ത​രെ​ത്തി​ച്ചേ​ർ​ന്നു. ച​മ​യ​വി​ള​ക്കെ​ടു​ക്കു​ന്ന ആ​ണി​ലെ നാ​രി രൂ​പ​ത്തെ കാ​ണാ​ൻ ത​ദ്ദേ​ശ​രും വി​ദേ​ശി​ക​ളും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ർ എ​ത്തി .

ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന ഏ​വ​രു​ടേ​യും ക​ണ്ണി​നു ആ​ശ്ച​ര്യ​മേ​കു​ന്ന ത​ര​ത്തി​ലാ​ണ് പു​രു​ഷ​ൻ​മാ​ർ സ്ത്രീ ​വേ​ഷ​ധാ​രി​ക​ളാ​യി എ​ത്തി​യ​ത് .

അ​ഭീ​ഷ്ട​കാ​ര്യ സി​ദ്ധി​ക്കാ​യി പു​രു​ഷ​ന്മാ​ര്‍ വ്ര​തം നോ​റ്റ് പെ​ണ്‍ വേ​ഷം കെ​ട്ടി വി​ള​ക്കെ​ടു​ക്കു​ന്ന അ​പൂ​ര്‍​വ ഉ​ത്സ​വ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് കൊ​റ്റ​ന്‍​കു​ള​ങ്ങ​ര ദേ​വി ക്ഷേ​ത്ര​ത്തി​ലെ ച​മ​യ വി​ള​ക്ക് . ബാ​ല​ൻ​മാ​ർ മു​ത​ല്‍ വൃ​ദ്ധ​ന്‍​മാ​ര്‍ വ​രെ പ​ല വേ​ഷ​ത്തി​ൽ വി​ള​ക്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്നു.

വീ​ട്ടി​ല്‍ നി​ന്ന് ഒ​രു​ങ്ങി വ​രു​ന്ന​വ​രെ​യും ഒ​രു​ങ്ങാ​ന്‍ മേ​ക്ക​പ്പ്മാ​ന്‍​മാ​രെ ആ​ശ്ര​യി​ക്കു​ന്ന​വ​രെ​യും ഇ​വി​ടെ കാ​ണാ​മാ​യി​രു​ന്നു. ഇ​ന്ന​ലെ ച​വ​റ , പു​തു​ക്കാ​ട് ക​ര​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ത്സ​വം ന​ട​ന്ന​ത്.​ ഉ​രു​ൾ​ച്ച, ക​ല​ശം, ക​ള​ഭാ​ഭി​ഷേ​കം, ഉച്ചകഴിഞ്ഞ് മൂന്നിന് ഗം​ഭീ​ര കെ​ട്ടു​കാ​ഴ്ച്ച, രാ​ത്രി​ സേ​വ, സം​ഗീ​ത​സ​ദ​സ്, ശ്രീ​ഭൂ​ത​ബ​ലി, പു​ല​ർ​ച്ചെ മൂന്നിന് ​ച​മ​യ​വി​ള​ക്ക്, അഞ്ചിന് ​ആ​റാ​ട്ട് എ​ന്നി​വ ന​ട​ക്കും.

സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്നും ഇ​തേ ച​ട​ങ്ങു​ക​ൾ ത​ന്നെ കു​ള​ങ്ങ​ര ഭാ​ഗം, കോ​ട്ട​യ്ക്ക​കം ക​ര​ക്കാ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ക്കും.