സി​ന്ത​റ്റി​ക് സെ​പ്റ്റി​ക് ടാ​ങ്ക് സ്ഥാ​പി​ക്കാ​ന്‍ തു​ക കൈ​മാ​റി
Thursday, March 30, 2023 11:00 PM IST
കൊല്ലം: അ​ഷ്ട​മു​ടി കാ​യ​ലി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തെ​ക്കും​ഭാ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്തും ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സി​ന്ത​റ്റി​ക് സെ​പ്റ്റി​ക് ടാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് തു​ക കൈ​മാ​റി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി ​കെ ഗോ​പ​നി​ല്‍ നി​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യ 35 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് തെ​ക്കും​ഭാ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ന്‍ ഏ​റ്റു​വാ​ങ്ങി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വഹിച്ചു.
ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ് സോ​മ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​സ് വി​മ​ല്‍ രാ​ജ്, ബ്ലോ​ക്ക് മെ​മ്പ​ര്‍ ഷാ​ജി എ​സ് പ​ള്ളി​പ്പാ​ട​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് പ്ര​ഭാ​ക​ര​ന്‍ പി​ള്ള, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.