സ്വർണ വ്യാപാരികൾ നാളെ കരിദിനം ആചരിക്കും
1282664
Thursday, March 30, 2023 11:03 PM IST
കൊല്ലം: ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർണ വ്യാപാരികൾ നാളെ കരിദിനം ആചരിക്കും.
സ്വർണാഭരണങ്ങളിൽ നാല് മുദ്രകൾ മായ്ച്ച് എച്ച് യുഐഡി പതിക്കണമെന്നതിലുള്ള അപകാതകൾ പരിഹരിക്കുക, ആറ് മാസം സാവകാശം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കരിദിനം ആചരിക്കുന്നത്.
ഏപ്രിൽ മുന്നിന് കൊച്ചി ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ്സ് ഓഫീസ് പടിക്കൽ ധർണയും അഞ്ചിന് കേന്ദ്ര സർക്കാർ ഓഫീസ് പടിക്കൽ പ്രതിഷേധ ധർണയും സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ്, സംസ്ഥാന വൈസ്പ്രസിഡന്റ് നവാസ് പുത്തൻ വീട്, സംസ്ഥാന സെക്രട്ടറി എസ്. പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്. സാദിഖ്, നാസർ പോച്ചയിൽ,ആർ. ശരവണശേഖർ, അബ്ദുൽസലാം അറഫ, വിജയ കൃഷ്ണ വിജയൻ, ഖലീൽ കുരുമ്പേലിൽ, കണ്ണൻ മഞ്ജു ജില്ലാ വൈസ് പ്രസിഡന്റുമാരായ ശിവദാസൻ സോളാർ, സുനിൽ വനിത, നൗഷാദ് പണിക്കശേരി, വിജയൻ പുനലൂർ, അഡ്വ.സുജിത്ത് ശില്പ , ജില്ലാ സെക്രട്ടറിമാരായ അഡ്വ.നവാസ് ഐശ്വര്യ, സജീബ് ന്യൂഫാഷൻ, ബോബി റോസ്, രാജു ജോൺ, അബ്ദുൽ മുത്തലീഫ് ചിന്നുസ്, സോണി സിംല, ജഹാംഗീർ മസ്കറ്റ് കൃഷ്ണദാസ് കാഞ്ചനം തുടങ്ങിയവർ പ്രസംഗിച്ചു.