മോ​ഷ​ണ​കു​റ്റം ആ​രോ​പി​ച്ചു വി​ദ്യാ​ര്‍​ഥി​ക്ക് നേ​രെ പ​ര​സ്യ വി​ചാ​ര​ണ : പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Saturday, April 1, 2023 11:20 PM IST
അ​ഞ്ച​ല്‍ : മോ​ഷ​ണ​കു​റ്റം ആ​രോ​പി​ച്ചു വി​ദ്യാ​ര്‍​ഥി​ക്ക് നേ​രെ പ​ര​സ്യ വി​ചാ​ര​ണ നടത്തിയ സംഭവത്തിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
ക​ഴി​ഞ്ഞ 27 നാ​ണ് ബ​ന്ധു​വി​നോ​പ്പം ഒ​ന്‍​പ​താം​ക്ലാ​സു​കാ​ര​ന്‍ ചി​ത​റ​യി​ലു​ള്ള ഒരു സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ എ​ത്തി മ​ട​ങ്ങു​ന്ന​ത്.
എ​ന്നാ​ല്‍ വൈ​കുന്നേരത്തോടെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച പ്ര​തി എ​ന്ന രീ​തി​യി​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ വാ​ട്സാ​പ് അ​ട​ക്ക​മു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ള്‍ വ​ഴി പ്ര​ച​രി​ച്ചു. കൂ​ടാ​തെ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നെ​ത്തി​യ വി​ദ്യാ​ര്‍​ഥിയെ​യും മാ​താ​വി​നെ​യും സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ലു​ള്ള​വ​ര്‍ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ഇ​തു​വ​ഴി പോ​യ​വ​രോ​ട് അ​ട​ക്കം മൊ​ബൈ​ല്‍​ഫോ​ണ്‍ മോ​ഷ്ടി​ച്ച​വ​ര്‍ എ​ന്ന് പ​റ​ഞ്ഞു അ​പ​മാ​നി​ച്ച​താ​യും ഒ​ന്‍​പ​താം ക്ലാ​സു​കാ​ര​നും മാ​താ​വും പ​റ​യു​ന്നു.
തു​ട​ര്‍​ന്ന് രാ​ത്രി 12 ഓ​ടെ മാ​താ​വ് കു​ട്ടി​യു​മാ​യി ചി​ത​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി പ​രാ​തി ന​ല്‍​കി. പ്ര​ച​രി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ യാ​തൊ​രു​വി​ധ തെ​ളി​വും പോ​ലീ​സി​നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.
എ​ന്നാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും പ​ര​സ്യ വി​ചാ​ര​ണ ന​ട​ത്തു​ക​യും ചെ​യ്ത​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു നി​യ​മ ന​ട​പ​ടി ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​ദ​ളി​ത്‌ കു​ടും​ബം. സം​ഭ​വ​ത്തി​ല്‍ ചി​ത​റ പോ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.