ഷ​ട്ടി​ൽ കോ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Sunday, May 28, 2023 2:49 AM IST
ച​വ​റ : പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മ​ഹാ​ത്മ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ചു ന​ൽ​കി​യ ഷ​ട്ടി​ൽ കോ​ർ​ട്ട് ഉ​ദ്ഘാ​ട​നം ന​ട​ന്നു.​ പ​ന്മ​ന മ​ന​യി​ൽ എ​സ് ബി ​വി എ​സ് ജി ​എ​ച്ച് എ​സ് സ്കൂ​ളി​ലെ ഷ​ട്ടി​ൽ കോ​ർ​ട്ട് പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​മൂ​ല​യി​ൽ സേ​തു​കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ചാ​ക്കോ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. 11 തൊ​ഴി​ലാ​ളി​ക​ൾ അഞ്ചു ദി​വ​സം കൊ​ണ്ട് 233210 രൂ​പ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​നീ​സ നി​സാ​ർ, ഷം ​നാ​റാ​ഫി, സു​ക​ന്യ , ലി​ൻ​സി ലി​യോ​ൺ, ഹ​ൻ​സി​യ, മ​ല്ല​യി​ൽ സ​മ​ദ്, അ​ൻ​സ​ർ, രാ​ജീ​വ് കു​ഞ്ഞ് മ​ണി, നൗ​ഫ​ൽ, ജോ​യി​ന്‍റ് ബി​ഡിഒ ​അ​മ്പി​ളി, വി​ശാ​ൽ, സ്മൃ​തി, സ​ക്കീ​ർ ഹു​സൈ​ൻ, ന​ജ്മ, നി​മി​ഷ ഹെ​ഡ്മി​സ്ട്ര​സ് ഗം​ഗാ​ദേ​വി, പ്രി​ൻ​സി​പ്പ​ൽ ജൂ​ന​താ​ഹ നി​സാ​ർ, ആ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.