കൊട്ടാരക്കര: മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) വൈദിക ജില്ല കർമ പദ്ധതികളുടെ ഉദ്ഘാടനം കിഴക്കേത്തെരുവ് ഹോളി ട്രിനിറ്റി മലങ്കര കത്തോലിക്ക പള്ളിയിൽ നടന്നു. മാർത്തോമ്മാ സഭ വികാരി ജനറൽ റവ.കെ.വൈ.ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈദീക ജില്ല പ്രസിഡന്റ് ജോൺ വർഗീസ് അധ്യക്ഷത വഹിച്ചു. രാജു മാത്യു നേതൃ ശില്പശാല ഉദ്ഘാടനം ചെയ്തു.
ആത്മീയ ഉപദേഷ്ടാവ് ഗീവർഗീസ് നെടിയത്ത് റമ്പാൻ, ജോൺ കാരവിള കോർഎപ്പിസ്കോപ്പ, ഭദ്രാസന പ്രസിഡന്റ് റെജിമോൻ വർഗീസ്, കെ. പ്രകാശ്, ഫാ.ജോൺസൺ പുതുവേലിൽ, ഫാ. റോയി ജോർജ് വയലിറക്കത്ത്, മുരളീദാസ്, ബാബു ചെറുശേരിൽ, സോമൻ നെട്ടുക്കുന്ന്, പി.ഐസക്ക്, രാജൻ വള്ളിയോട്, ജോമി തോമസ്, വൽസമ്മ പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.