ചവറ : സംസ്ഥാന ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവുംമാക്കി മാറ്റുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്റര്‍നെറ്റ് ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്ത് ഉടനീളം നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നാളെ വൈകുന്നേരം നാലിന് ന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും.
ചവറ നിയോജകമണ്ഡലടിസ്ഥാനലുള്ള ഉദ്ഘാടനം തേവലക്കര അയ്യന്‍കോയിക്കല്‍ സ്കൂളില്‍ സുജിത് വിജയന്‍പിള്ള എംഎല്‍എ നിര്‍വഹിക്കും. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു അധ്യക്ഷയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി മുഖ്യപ്രഭാഷണം നടത്തും. തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാര്‍, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമി.എം, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്.രജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്. സോമൻ, സി.പി. സുധീഷ്കുമാര്‍, കോര്പറേഷന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എസ്. ജയന്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജോസ് വിമല്‍രാജ്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രിയപാര്ട്ടി പ്രതിനിധികള്‍, പി.റ്റി.എ ഭാരവാഹികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും. തേവലക്കര ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത ഗുണഭോക്താക്കളില്‍ ഒരാള്‍ക്ക് ആദ്യ ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുമെന്ന് എം എല്‍ എ സുജിത് വിജയന്‍പിള്ള അറിയിച്ചു .