‘കർഷകരാണ് പരിസ്ഥിതിയുടെ സംരക്ഷകർ’
1300612
Tuesday, June 6, 2023 10:53 PM IST
കൊട്ടാരക്കര: പരിസ്ഥിതിയെ സംരക്ഷിക്കുന്നത് യഥാർഥത്തിൽ കർഷകരാണെന്നും അവരെയാണ് സമൂഹം ആദരിക്കേണ്ടതെന്നും പരിസ്ഥിതി പ്രവർത്തകൻ പ്രഫ.ഗോവിന്ദപിള്ള പറഞ്ഞു. കലയപുരം തേൻ ഉല്പാദക കർഷകസംഘത്തിന്റെ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ പ്രസിഡന്റ് കലയപുരം മോനച്ചൻ അധ്യക്ഷത വഹിച്ചു.
സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ മധുശ്രീ, കേരളാ യൂണിവേഴ്സിറ്റിയിൽ ബിരുദത്തിൽ ഗണിതത്തിന് നാലാം റാങ്ക് നേടിയ രാധിക എന്നിവരെയും ആദരിച്ചു. തെന്മല എക്കോ ടൂറിസം പ്രോഗ്രാം ഓഫീസർ സുധാ ഗൗരിലക്ഷ്മി, കുളക്കട കൃഷി ഓഫീസർ ടെസി റെയ്ച്ചൽ തോമസ്, പ്രഫ.ടി ജെ ജോൺസൺ, നടുക്കുന്നിൽ രാമചന്ദ്രൻ പിള്ള, സി എൻ നന്ദകുമാർ, കലയപുരം എൻ ശിവൻപിള്ള, ആർ രാഘവൻ, ജോമി ടി ടി,സന്തോഷ് കുമാർ വി എന്നിവർ പ്രസംഗിച്ചു.
വൃക്ഷതൈ വിതരണവും അതിഥികൾക്ക് ശുദ്ധമായ തേൻ ഉപഹാരമായും നൽകി.