കുളത്തൂപ്പുഴയിൽ വൈഎംസിഎ സ്ഥാപക ദിനാചരണം നടത്തി
1428443
Monday, June 10, 2024 11:05 PM IST
കുളത്തൂപ്പുഴ: വൈഎംസിഎ പ്രസ്ഥാനത്തിന്റെ 180-ാമത് സ്ഥാപക ദിനാചരണം പുനലൂർ സബ് റീജിയന്റെ നേതൃത്വത്തിൽ കുളത്തൂപ്പുഴ വൈഎംസിഎയിൽ നടന്നു.
കുളത്തൂപ്പുഴ വൈഎംസിഎ പ്രസിഡന്റ് ഏഴംകുളം രാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സബ് റീജിയൻ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു.
തുടർന്ന് പരിസ്ഥിതി മാസാചരണത്തിന്റെ ഭാഗമായി നടന്ന ഫലവൃക്ഷത്തൈ വിതരണോദ്ഘാടനം വൈസ് ചെയർമാൻബിനു.കെ.ജോൺ നിർവഹിച്ചു. ജനറൽ കൺവീനർ ഷിബു. കെ. ജോർജ്, യൂത്ത് വർക്ക് കൺവീനർ സാനുജോർജ് പുത്തൻപുരയ്ക്കൽ, സഖറിയ വർഗീസ്, ജോർജ് വർഗീസ്, സി.പി.ശാമുവേൽ, എം.പി.ഫിലിപ്, കെ.ജോണി, കൊച്ചു കോശി ഫിലിപ്, സണ്ണി തോമസ്, സി.എം.കുരുവിള, സി.തങ്കച്ചൻ, കെ.ഒ. ജോൺസൺ, ോബൻ ജോർജ്, കെ.ബേബി എന്നിവർപ്രസംഗിച്ചു. കുളത്തുപ്പുഴ വൈഎംസിഎ സ്ഥാപക നേതാക്കളെ യോഗത്തിൽ ആദരിച്ചു.