മൈക്രോഗ്രീൻസ് പദ്ധതിക്ക് തുടക്കമായി
1451884
Monday, September 9, 2024 6:40 AM IST
ചവറ: തേവലക്കര ഈസ്റ്റ് ഗവ. എൽപി സ്കൂളിൽ അധ്യാപകരുടേയും പിടിഎ യുടേയും നേതൃത്വത്തിൽ മൈക്രോഗ്രീൻസ് പദ്ധതിക്ക് തുടക്കമായി.
വൈറ്റമിൻ ഇ, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, സിങ്ക്, അയൺ, മഗ്നീഷ്യം, കോപ്പർ, ആന്റി ഓക്സിഡന്റ്സ് എന്നിവയാൽ സമ്പുഷ്ടമായ മൈക്രോഗ്രീൻസ് ഉപയോഗിച്ചുള്ള വിഭവങ്ങൾ ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം നൽകുന്നതാണ് മൈക്രോഗ്രീൻസ് പദ്ധതി .
സ്കൂളിൽ തയാറാക്കിയ ട്രേയിൽ ചകിരിച്ചോറ് നിറച്ച് ചീര വിത്ത്, ചിയ സീഡ്സ്, ഫ്ലാക്സ് സീഡ്സ്, റാഗി, ഗോതമ്പ്, വൻപയർ, ചെറുപയർ, കടല തുടങ്ങിയവ മുളപ്പിക്കുന്നു. ബോധവത്ക്കരണ ക്ലാസുകൾ, മൈക്രോ ഗ്രീൻസ് നിർമാണ പരിശീലനം, വിവിധ തരം വിഭവങ്ങളുടെ പ്രദർശനം എന്നിവ സംഘടിപ്പിക്കും.
മൈക്രോ ഗ്രീൻസ് പദ്ധതിയുടെ ഉദ്ഘാടനം നൂൺമീൽ ഓഫീസർ ഗോപകുമാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അനിത, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കിഷോർ കെ. കൊച്ചയം, അധ്യാപക പരിശീലകൻ ജി. പ്രദീപ് കുമാർ, ഹെഡ്മിസ്ട്രസ് വിജയലക്ഷ്മി, വാർഡ് മെമ്പർ രാധിക ഓമനക്കുട്ടൻ, എ. സാബു, ടി.കെ. എബ്രഹാം, കാട്ടുവിള ഗോപാലകൃഷ്ണപിള്ള, സരോജാക്ഷൻ, ജഗദീശൻ, ജ്യോതിഷ്കണ്ണൻ, രാജ് ലാൽ തോട്ടുവാൽ, ബിനിതാ ബിനു എന്നിവർ പ്രസംഗിച്ചു.