മ​ങ്ങാ​ട് ഹോ​ളി​ക്രോ​സ് പള്ളിയിൽ പാ​ദു​കാ​വ​ൽ തി​രു​നാ​ൾ 15 മു​ത​ൽ
Tuesday, September 10, 2024 5:48 AM IST
മ​ങ്ങാ​ട്: ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ​ത്തി​ൽ പാ​ദു​കാ​വ​ൽ തി​രു​നാ​ൾ 15 മു​ത​ൽ 22 വ​രെ ന​ട​ക്കും. 15 ന് ​രാ​വി​ലെ 8.30 ന് ​ഫാ. ബി​നു​തോ​മ​സ് തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും. തി​രു​നാ​ൾ പ്രാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​ർ​ജ് റി​ബേ​റോ നേ​തൃ​ത്വം ന​ൽ​കും. 16 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​ക്ക് ഫാ. ​അ​രു​ൺ ജെ.​ആ​റാ​ട​ൻ നേ​തൃ​ത്വം ന​ൽ​കും.

ഫാ. ​അ​ഖി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 17 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഫി​ൽ​സ​ൺ ഫ്രാ​ൻ​സി​സ് നേ​തൃ​ത്വം ന​ൽ​കും. ഫാ. ​റൊ​മാ​രി​യോ ജോ​സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 18 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​സ​ഫ് സു​ഗു​ൺ ലി​യോ​ൺ നേ​തൃ​ത്വം ന​ൽ​കും. ഫാ. ​ജോ. അ​ല​ക്സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.

19 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​ക്ക് ഫാ. ​ബി​ബി​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ക്രി​സ്റ്റ​ഫ​ർ ഹെ​ൻ​ട്രി വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 20 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഐ​സ​ക് ഔ​സേ​പ്പ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ർ​ജ് റോ​ബി​ൻ​സ​ൺ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.


21 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​ക്ക് ഫാ. ​അ​ജ​യ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കും. ഫാ. ​ക്രി​സ്റ്റി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.

22 ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, 9.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ബി​നു​തോ​മ​സ് തു​പ്പാ​ശേ​രി നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക് ന​ട​ക്കും. രാ​ത്രി എ​ട്ടു​മു​ത​ൽ ഗാ​ന​മേ​ള.