സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Tuesday, September 10, 2024 5:48 AM IST
കൊ​ല്ലം: സ​ഹ​പാ​ഠി​യെ സ്റ്റോ​പ്പി​ൽ ഇ​റ​ക്കാ​തി​രു​ന്ന​ത് ചോ​ദ്യം ചെ​യ്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. വെ​ണ്ടാ​ർ വി​ദ്യാ​ധി രാ​ജമോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​മ്പ​ല​ത്തും​ഭാ​ഗം തൊ​ളി​ക്ക​ൽ വി​ഷ്ണു ഭ​വ​നി​ൽ വി​ഷ്ണു(17) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് പോ​യ ബ​സി​ലെ ക​ണ്ട​ക്ട​റാ​ണ് മ​ർ​ദി​ച്ച​ത്.


വി​ദ്യാ​ർ​ഥി​യെ അ​ടി​യ്ക്കു​ക​യും ക​ഴു​ത്തി​ന് പി​ടി​ച്ച് ത​ള്ളു​ക​യും വ​ഴി​യി​ൽ ഇ​റ​ക്കി വി​ടു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.