കൊ​ട്ടാ​ര​ക്ക​ര: മാ​ർ​ത്തോ​മാ എ​പ്പി​സ്കോ​പ്പ​ൽ ജൂ​ബി​ലി മ​ന്ദി​ര​ത്തി​ന്‍റെ 60-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​മേ​ള​യും സൗ​ജ​ന്യ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തി. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.മാ​ർ​ത്തോ​മാ​സ​ഭ കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് അധ്യക്ഷത വഹിച്ചു.

ജൂ​ബി​ലി മ​ന്ദി​രം സൂ​പ്ര​ണ്ട് ഫാ. ഷി​ബു സാ​മു​വേ​ൽ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ഷി​ബു ഏ​ബ്ര​ഹാം ജോ​ൺ, ട്ര​ഷ​റ​ർ ജോ​ർ​ജ് പ​ണി​ക്ക​ർ, ഫാ. റോ​യി പി. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​കി​ര​ൺ ഗോ​പി​നാ​ഥ് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, റേ​ഡി​യേ​ഷ​ൻ, വാ​യി​ലെ അ​ർ​ബു​ദ രോ​ഗ നി​ർ​ണ​യം, ദ​ന്ത​രോ​ഗ വി​ഭാ​ഗം, നെ​ഫ്രോ​ള​ജി തു​ട​ങ്ങി​യ ഇ​രു​പ​തി​ൽ​പ​രം വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​ർ ആ​യി​ര​ത്തി​ൽ​പ​രം രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു.