ട്രെയിനിൽ നിന്ന് വീണ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
1535504
Saturday, March 22, 2025 10:18 PM IST
കൊല്ലം: ട്രെയിനിൽ നിന്നുംവീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. പശ്ചിമബംഗാൾ ദക്ഷിണ ദിനാശ്പുർ ജില്ലയിലെ പഷൻ ഉറാവോ (29) ആണ് മരിച്ചത്. ദിബ്രുഗഡിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വിവേക് എക്സ്പ്രസിൽ യാത്ര ചെയ്ത ഇദ്ദേഹം ട്രെയിനിൽ നിന്നും വീഴുകയായിരുന്നു.
വെള്ളി രാത്രി പത്തോടെ കൂടി ഇരവിപുരം കൂട്ടിക്കട പുളിയത്തുമുക്കിന് സമീപത്തായിരുന്നു സംഭവം. വിവരമറിഞ്ഞ് എത്തിയ ഇരവിപുരം പോലീസ് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരവിപുരം പോലീസ് കേസെടുത്തു.