മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ ജീവനൊടുക്കി
1535505
Saturday, March 22, 2025 10:18 PM IST
കൊല്ലം: മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കിയ നിലയിൽ. ആയൂരിന് സമീപം ഇളമാടിൽ ഇളമാട് വടക്കേവിള സ്വദേശി രഞ്ജിത്ത് (35) ആണ് മരിച്ചത്.
ഇയാളുടെ മാതാവ് സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായാണ് സംശയിക്കുന്നത്.
ഇതിനായി ഇരുവരും ആദ്യം അമിതമായി ഉറക്ക ഗുളിക കഴിച്ചു. ഇതിനുശേഷം രഞ്ജിത്ത് ഷാൾ ഉപയോഗിച്ച് അമ്മയുടെ കഴുത്ത് ഞെരിച്ചു. അമ്മ ബോധരഹിതയായതോടെ മരിച്ചെന്ന് കരുതി രഞ്ജിത്ത് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വെള്ളി രാത്രിയായിരുന്നു സംഭവം.
ഇന്നലെ രാവിലെ 11 ഓടെ കെഎസ്ഇബി ജീവനക്കാരൻ കറണ്ട് ബിൽ അടയ്ക്കാനുള്ള കാര്യം പറയാനെത്തിയപ്പോള്‍ വീട്ടിൽ നിന്ന് വെള്ളം ആവശ്യപ്പെട്ടുള്ള ശബ്ദം കേട്ടു. സുജാതയുടെ ശബ്ദം കേട്ട് അകത്ത് ചെന്ന് നോക്കിയപ്പോഴാണ് രഞ്ജിത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പോലസിനെയും വിവരം അറിയിക്കുകയായിരുന്നു.