ഏരൂരില്‍ വീണ്ടും കവര്‍ച്ച; വ്യാപാരികള്‍ ഭീതിയില്‍
1602191
Thursday, October 23, 2025 6:19 AM IST
അഞ്ചല്‍ : ഒരിടവേളയ്ക്കുശേഷം ഏരൂരില്‍ വീണ്ടും കവര്‍ച്ച പരമ്പര. പത്തടിയിലും പഴയേരൂരിലുമായി മൂന്നു കടകളില്‍ മോഷണവും നിരവധി വീടുകളില്‍ മോഷണശ്രമവും നടന്നു. രണ്ടു മാസങ്ങള്‍ക്കു മുമ്പുമോഷണം നടന്ന കടകളില്‍ ഉള്‍പ്പെടെയാണ് രാത്രി വീണ്ടും മോഷണം നടന്നത്.
ഒരു കടയില്‍നിന്നും ആയിരത്തി അഞ്ഞൂറോളം രൂപയും 10 കവറോളം സിഗരറ്റും നഷ്ടമായി. പത്തടിയിലെ പച്ചക്കറി കടയില്‍നിന്നും ആയിരത്തോളം രൂപ മോഷണം പോയി. പഴയേരൂര്‍ കുരിശടിയിലും നിരവധി വീടുകളിലും മോഷണ ശ്രമം നടന്നു.
അതേസമയം കഴിഞ്ഞ രണ്ടു മാസത്തിനിടെ ഏരൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി ഇടങ്ങളില്‍ മോഷണം നടന്നിരുന്നു. പക്ഷേ പ്രതികളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ രാത്രിയില്‍ നടന്ന മോഷണം പോലീസിനെ അറിയിച്ചിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് ഏരൂര്‍ പോലീസ് സ്ഥലത്തെത്തിയതെന്നും വ്യാപാരികളും നാട്ടുകാരും ആരോപിക്കുന്നു.
മോഷണ കേസുകളില്‍ പോലീസ് നിഷ്ക്രിത്വം കാട്ടുന്നുവെന്ന ആരോപണവുമായി വാര്‍ഡ് മെമ്പര്‍ എം.പി. നസീര്‍ ഉള്‍പ്പടെയുള്ള പൊതുപ്രവര്‍ത്തകര്‍ രംഗത്തെത്തി. അതേസമയം തന്നെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ഏരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലത്ത് നിന്നും വിരലടയാള വിദഗ്ധര്‍ അടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.