കൊ​ല്ലം: പോ​ൽ ബ്ല​ഡ് ടീ​മും കേ​ര​ള സ്റ്റേ​റ്റ് ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സൊ​സൈ​റ്റി​യും ചേ​ർ​ന്നു ജി​ല്ല​യി​ലെ പോ​ലീ​സ് സ​ബ്ഡി​വി​ഷ​നു​ക​ളി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കൊ​ല്ലം സ​ബ്ഡി​വി​ഷ​നി​ലെ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കി​ര​ൻ നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നു ക​മ്മീ​ഷ​ണ​ർ ര​ക്തം ദാ​നം ന​ൽ​കി.

എ​സി​പി എ​സ്. ഷെ​രീ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​പ്ലാ​സ, ആ​ർ​എം​ഒ ഡോ.​സ്വാ​തി, ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ലാ​ലു സ​ത്യ​ൻ, ഈ​സ്റ്റ് സി​ഐ അ​നി​ൽ കു​മാ​ർ, പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജി​ജു സി. ​നാ​യ​ർ, വി​മ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.