കുളത്തൂപ്പുഴയിൽ ജിമ്മി ജോർജ് വോളിബാൾ അക്കാഡമിയും ഇൻഡോർ സ്റ്റേഡിയവും വരുന്നു
1601813
Wednesday, October 22, 2025 6:24 AM IST
കുളത്തൂപ്പുഴ: വോളിബാൾ രംഗത്തെ ഇതിഹാസ താരമായിയുന്ന ജിമ്മി ജോർജിെ ന്റ സ്മരണക്കായി ജില്ല പഞ്ചായത്തി െ ന്റ നേതൃത്വത്തിൽ ജിമ്മി ജോർജ് വോളിബാൾ അക്കാഡമിയും ഇൻഡോർ സ്റ്റേഡിയവും കുളത്തുപ്പുഴയിൽ സ്ഥാപിക്കും.
ജില്ലയിലെ എട്ടാംക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വോളിബാൾ കായിക പരിശീലനം നൽകി മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിനും, സംസ്ഥാനദേശീയ ടീമുകളിലേക്ക് ജില്ലയിലെ കായിക പ്രതിഭകളെ എത്തിക്കുന്നതിനും വേണ്ടി കൊല്ലം ജില്ല പഞ്ചായത്ത് ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വോളിബാൾ അക്കാഡമി ആരംഭിക്കുന്നത്.
ഇൻഡോർ സ്റ്റേഡിയത്തിനായി 50 ലക്ഷവും പരിശീലനത്തിനായി 10 ലക്ഷം രൂപയും വകയിരുത്തിയ പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും ഏതാനും ദിവസങ്ങൾക്കുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ അറിയിച്ചു.