കാർ കടയിലേക്ക് ഇടിച്ചു കയറി
1601811
Wednesday, October 22, 2025 6:24 AM IST
കുണ്ടറ: വിനോദസഞ്ചാരികളായ യുവാക്കൾ സഞ്ചരിച്ച ഇന്നോവകാർ ചന്ദനത്തോപ്പിലെ കടയിലേക്ക് ഇടിച്ചു കയറി. കഴിഞ്ഞദിവസം വെളുപ്പിനെയായിരുന്നു സംഭവം. രണ്ടു പോസ്റ്റുകൾ ഇടിച്ചു തെറിപ്പിച്ചാണ് കാർ നിന്നത്. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.