വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
1601647
Tuesday, October 21, 2025 10:29 PM IST
കുണ്ടറ: 19കാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. വെളിച്ചിക്കാല കാട്ടുവിള വീട്ടിൽ അൻസാർ-ഷംല ദമ്പതികളുടെ മകൻ അഫ്സൽ (19) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെയായിരുന്നുസംഭവം.
നെടുമൺകാവ് ശാസ്താക്കടവ് പാലത്തിനുസമീപം കടുവാക്കുഴി ഭാഗത്തു കൂട്ടുകാരുമായി മീൻ പിടിക്കാനും കുളിക്കാനും എത്തിയതായിരുന്നു അഫ്സൽ. കുളിച്ചു കൊണ്ടിരിക്കവേ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.
സുഹൃത്തുക്കൾ നീന്തി ചെന്നു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൊല്ലത്തുനിന്നു സ്കൂബ സംഘം എത്തി കരക്കെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആസിയ സഹോദരിയാണ്.