നാടക അവതരണത്തിനിടെ നടൻ കുഴഞ്ഞുവീണ് മരിച്ചു
1601648
Tuesday, October 21, 2025 10:29 PM IST
കൊല്ലം: നാടക അവതരണത്തിനിടയിൽ നടൻ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ നെടുമുടി പുതുമന സ്വദേശിയും പ്രശസ്ത നാടകനടനുമായ ലഗേഷ് (62) ആണ് മരിച്ചത്.
സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന്. അഞ്ചാലുംമൂട് ചിറ്റയം പ്രീമിയർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിലെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള നാടക അവതരണത്തിനിടയിലായിരുന്നു സംഭവം.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അമ്പലപ്പുഴ അക്ഷര ജ്വാലയുടെ "വാർത്ത' എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു ലഗേഷ്. കഴിഞ്ഞ 20 വർഷമായി പ്രഫഷണൽ നാടകങ്ങളിൽ അഭിനയിച്ചു വരികയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥനായിരുന്ന ലഗേഷ് പിന്നീട് ആരോഗ്യവകുപ്പിലേക്ക് മാറിയിരുന്നു. ഭാര്യ: രാജി. മക്കൾ: ഐശ്വര്യ, അമൽ.