അധ്യാപകരെ ആദരിച്ചു
1601817
Wednesday, October 22, 2025 6:24 AM IST
കൊല്ലം: അന്താരാഷ്ട്ര അധ്യാപക ദിനത്തിൽ കൊല്ലം ലോട്ടറി ക്ലബ് ഓഫ് ലോട്ടസിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരെ ആദരിച്ചു.
പ്രസിഡന്റ് ഡോ. സരിത പ്രസാദ്, ലേണിങ് ഫെസിലിറ്റേറ്റർ ഷീന സാജൻ, ജോയിന്റ് സെക്രട്ടറി ഷിനിലാൽ, കാർത്തിക അവിനാഷ്, വൈസ് പ്രസിഡന്റ് അജി എന്നിവരാണ് അധ്യാപകരെ ആദരിച്ചത്.
സെന്റ്മേരിസ് സ്കൂൾ ചെയർമാൻ ഡോ. ഡി. പൊന്നച്ചൻ, സെന്റ് മേരിസ് അഡ്മിനിസ്ട്രേറ്റർ ലീലാമ്മ പൊന്നച്ചൻ, പ്രിൻസിപ്പൽ മഞ്ജു രാജീവ് അധ്യാപകരായ എൽ.ഗിരിജ, എൽ. ആർ.ശാലിനി, ഡി. എസ്. സുനിത എന്നിവരെയാണ് സ്കൂൾ അസംബ്ലിയിൽ ആദരിച്ചത്.
വിദ്യാർഥികൾ ഗുരുവന്ദനവും അധ്യാപക ദിന സന്ദേശവും നൽകി.