യുവതിയുടെ മരണം : അസ്വഭാവികതയില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
1601810
Wednesday, October 22, 2025 6:24 AM IST
പുനലൂർ: അശ്വതിയുടെ മരണത്തിൽ അസ്വഭാവികതയി െ ല്ലന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.
താലൂക്കാശുപത്രിയിൽ കഴിഞ്ഞ ദിവസം ചികിത്സ തേടിയെത്തിയ കോട്ടവട്ടം നിരപ്പിൽ വീട്ടിൽ ശ്രീഹരിയുടെ ഭാര്യ അശ്വതി (34) ആണ് മരിച്ചത്.
ചികിത്സാപ്പിഴവാണ് മരണകാരണമെന്നാരോപിച്ചു യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇൻഫക്ഷൻ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ഛർദിയെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ രാത്രിയിൽ മരണം സംഭവിച്ചു.
ചികിത്സ തേടിയ യുവതിക്കു വിദഗ്ധ ചികിത്സ നൽകിയില്ലെന്നായിരുന്നു ബന്ധുക്കളുടെ ആക്ഷേപം. ആശുപത്രി അധികൃതരുമായി ബന്ധുക്കൾ തർക്കത്തിലേർപ്പെടുകയും ഉണ്ടായി.
സംഭവത്തെ തുടർന്ന് പൊതുപ്രവർത്തകരും നാട്ടുകാരുമെല്ലാം ആശുപത്രിയിലെത്തിയിരുന്നു.പുനലൂരിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു അശ്വതി. മകൻ: അമ്പാടി.
യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന്
പുനലൂർ: താലൂക്ക് ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. രോഗിയുടെ ചികിത്സയിൽ ആശുപത്രിക്കു യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നു സൂപ്രണ്ട് സുനിൽകുമാർ അറിയിച്ചു.
തലകറക്കം,ഛർദ്ദി എന്നിവയോട് കൂടി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയതാണ് യുവതി. രോഗി വളരെ അപ്രതീക്ഷിതമായാണ് മരണപ്പെട്ടത്. രോഗിയുടെ പോസ്റ്റ്മോർട്ടം പാരിപ്പള്ളിയിൽ നടന്നു. വയറ്റിൽ ഉണ്ടായ പഴുപ്പും അതിൽ നിന്നുണ്ടായ രോഗാണു ബാധയുമാണ് മരണകാരണ മെന്നാണ് പ്രാഥമിക നിഗമനം.