കേരളത്തിൽ 35 സ്റ്റേഷനുകൾ കൂടി നവീകരിക്കും: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ
1602194
Thursday, October 23, 2025 6:19 AM IST
കൊല്ലം: സംസ്ഥാനത്തെ 35 റെയിൽവ സ്റ്റേഷനുകൾ കൂടി അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുമെന്നു കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ഗുരുവായൂർ - മധുര എക്സ്പ്രസ് ട്രെയിന് പെരിനാട് സ്റ്റേഷനിൽ അനുവദിച്ച സ്റ്റോപ്പിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം ജംഗ്ഷൻ ഉൾപ്പെടെ കേരളത്തിലെ ഏഴു റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവള മാതൃകയിൽ ലോകോത്തര നിലവാരത്തിൽ പുനർനിർമിച്ചു വരികയാണ്. ഇവ സമയബന്ധിതമായി പൂർത്തീകരിക്കും.
എൻ.കെ.പ്രേമചന്ദ്രൻ എംപി, പനയം പഞ്ചായത്ത് പ്രസിഡന്റ് കെ. രാജശേഖരൻ, പഞ്ചായത്ത് അംഗം അനന്തകൃഷ്ണപിള്ള, റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ തുടങ്ങിയവർ പ്രസംഗിച്ചു.