അണ്ടൂർ ക്ഷേത്രക്കുളം നവീകരിച്ചു
1602206
Thursday, October 23, 2025 6:29 AM IST
കൊട്ടാരക്കര : ജില്ലാ പഞ്ചായത്ത് സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച അണ്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളം ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം അണ്ടൂർ സുനിൽ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബെൻസി റെജി, ബ്ലോക്ക് പഞ്ചായത്തംഗം കെ .എം. റെജി, പഞ്ചായത്തംഗം ജിജോയി വർഗീസ്, ഉമ്മന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ദേവരാജൻ, സിപിഐ സംസ്ഥാന കൗൺസിലംഗം എ.അധിൻ, സിപി എം ലോക്ക
ൽ കമ്മിറ്റിയംഗം ജി.രതീഷ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് അണ്ടൂർ രാധാകൃഷ്ണൻ, കേരള കോൺഗ്രസ് ബി മണ്ഡലം സെക്രട്ടറി എൻ .സുരേന്ദ്രൻ,അണ്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം മേൽശാന്തി ആനന്ദ് എസ്. നമ്പൂതിരി,
സ്കൂൾ മാനേജർ കെ.എ. കോശി, കരയോഗം പ്രസിഡന്റ് എൻ. ഉണ്ണികൃഷ്ണപിള്ള, സെക്രട്ടറി ജി. രംഗനാഥൻ, ട്രഷറർ ആർ.അരവിന്ദാക്ഷൻ പിള്ള, വിനോദ് കാവിൽ, എസ്.എസ്. ഷൈൻ, ട്രഷറർ ബി രാധാകൃഷ്ണൻ ഉണ്ണിത്താൻ, എസ്.ബിജുകുമാർ എന്നിവർ പ്രസംഗിച്ചു.
photo:
ജില്ലാ പഞ്ചായത്ത് സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അണ്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളം ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു