ഇത്തിക്കരയിലെ സഞ്ചാര സ്വാതന്ത്ര്യ സമരം 21 ദിവസം പിന്നിട്ടു
1602198
Thursday, October 23, 2025 6:19 AM IST
കൊട്ടിയം: കോരിച്ചൊരിയുന്ന മഴയിലും ആവേശം തണുത്തുറയാതെ ഇത്തിക്കരയിലെ സഞ്ചാര സ്വാതന്ത്ര്യസമരം . ഇത്തിക്കര പ്രതിഷേധ റിലേ സത്യഗ്രഹത്തിന്റെ ഇരുപത്തൊന്നാം ദിവസം ബി ജെ പി ആദിച്ചനല്ലൂർ ഏരിയ വൈസ് പ്രസിഡന്റ് ടി. എസ്. ബിനോയ് കാവുങ്കൽ സത്യഗ്രഹം അനുഷ്ടിച്ചു.
ബി ജെ പി പരവൂർമണ്ഡലം ജനറൽ സെക്രട്ടറി ബൈജു ലക്ഷ്മൺ ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ ജി. രാജു അധ്യക്ഷനായിരുന്നു.
ബിജെപി ഏരിയാ പ്രസിഡന്റ് സന്തോഷ്മൈലക്കാട്,സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ശശിധരൻ പിള്ള, പ്രദീപ് തൂലിക, തമ്പി പുളിയത്തു, മൈലക്കാട് ഫൈസൽ, കുമാർ ദാസ്, ബിജു ആർ.പിള്ള, ശ്യാം, ഷൈൻ കുമ്മല്ലൂർ,ഷാലു വി ദാസ് ചാത്തന്നൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന സമാപന യോഗത്തിൽ ബി ജെ പി കൊല്ലം ജില്ലാ കമ്മിറ്റി അംഗം അനിൽ പൂയപ്പള്ളി നാരങ്ങാനീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു.