പോലീസുകാരിയോട് അസഭ്യ വർഷം: പ്രതി പിടിയിൽ
1602199
Thursday, October 23, 2025 6:19 AM IST
കരുനാഗപ്പള്ളി : പോലീസുകാരിയെ ഫോണിൽ കൂടി അസഭ്യ വർഷം നടത്തിയ പ്രതി പിടിയിലായി. കുലശേഖരപുരം, പുന്നക്കുളം, കെ .ആർ. ഭവനത്തിൽ ബിനുകുമാർ (44) ആണ് പോലീസിന്റെ പിടിയിലായത്.
പ്രതിയുടെ ഭാര്യ വാദിയായ കേസിലെ പ്രതിക്ക് കോടതി ജാമ്യം നൽകിയതിന്റെ വിരോധത്താൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാരിയുടെ ഫോണിൽ നിരന്തരമായി വിളിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അസഭ്യവർഷം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് വനിതാ പോലീസുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.