കു​ള​ത്തൂ​പ്പു​ഴ: മ​ട​ത്ത​റ​ഭാ​ഗ​ത്ത് നി​ന്നും​ കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്ക് കോ​ഴി​ക​ളു​മാ​യി വ​ന്ന ടെന്പോ വാൻ മറിഞ്ഞു. ഇ​ന്ന​ലെ പ ു​ല​ർച്ചേ മൈ​ല​മൂ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പമാണ് അപകടം നടന്നത്. ടെന്പോ വാ​ൻ മറ്റൊരു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ബാ​രി​ക്കേ​ഡ് ത​ക​ർ​ത്ത് ആ​റിന്‍റെ വശത്തേക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

തൊ​ട്ട​ടു​ത്തു കൂ​ടി​യാ​ണ് ക​ല്ല​ട​യാ​ർ ഒ​ഴു​കു​ന്ന​ത്. നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് വാ​ഹ​നം ആ​റ്റി​ലെ വെ​ള്ള​ത്തി​ൽ പോ​കാ​ഞ്ഞ​ത്. വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ലു പേ​രി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ബി​നോ​യി​ക്കാ​ണ് പ​രി​ക്ക് . ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​മ​റ്റു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് .കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.