കൊൽക്കൊത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘എ പ്രഗ്നന്റ് വിഡോ' മലയാള ചലച്ചിത്രം ഇടംനേടി
1602205
Thursday, October 23, 2025 6:29 AM IST
കാൊല്ലം: നവംബർ ആറ് മുതൽ 13 വരെ കൊൽക്കത്തയിൽ നടക്കുന്ന കൊൽക്കൊത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘എ പ്രഗ്നന്റ് വിഡോ' എന്ന മലയാള ചലച്ചിത്രം ഇടം നേടി. ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിലേക്കുള്ള ഏക മലയാള ചിത്രമായിരിക്കും ഇത്.
പത്രപ്രവർത്തകനായ രാജേഷ് തില്ലങ്കേരി തിരക്കഥയും സംഭാഷണവുമൊരുക്കി ഓങ്കാറ എന്ന ചിത്രത്തിന് ശേഷം കെ.ആർ. ഉണ്ണി കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ട്വിങ്കിൾ ജോബിയാണ് നായിക.
കൊട്ടാരക്കര സ്വദേശിയായ അജീഷ് കൃഷ്ണയാണ് നായകൻ. ഡോ.പ്രഹ്ളാദ് വടക്കേപ്പാട്, വിനോയ് വിഷ്ണു വടക്കേപ്പാട്, കെ.എസ്.സൗമ്യ എന്നിവരാണ് നിർമാതാക്കൾ. അഞ്ച് മാസം ഗർഭിണിയായ സ്ത്രീ ജോലിക്കായി നടത്തുന്ന പരിശ്രമങ്ങളും നേരിടേണ്ടി വരുന്ന അവഹേളനങ്ങളുമാണ് കഥ.
നവംബർ 11ന് ചിത്രം പ്രദർശിപ്പിക്കും. കൊൽക്കൊത്ത ഫിലിം ഫെസ്റ്റിവലിൽ ഇക്കുറി ഒരു മലയാള ചിത്രം മാത്രമാണുള്ളത്.