സി.എ. മാത്യു എക്സ് എംഎൽഎ അനുസ്മരണം
1225981
Thursday, September 29, 2022 10:28 PM IST
തീയാടിക്കൽ: മുൻ എംഎൽഎ സി.എ. മാത്യുവിന്റെ ഒന്നാമത് അനുസ്മരണ സമ്മേളനം ഒക്ടോബർ രണ്ടിന് തീയാടിക്കൽ പകലോമറ്റം താഴമൺ കുടുംബഹാളിൽ നടക്കും.
ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി വീണാ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കും. ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, എംഎൽഎമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, മാത്യു ടി. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, വൈസ് പ്രസിഡന്റ് സാറാ തോമസ്, മുൻ എംഎൽഎ രാജു ഏബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി. സാം തുടങ്ങിയവർ പ്രസംഗിക്കും.