തൊഴിൽ നികുതി വർധന നിർത്തിവയ്ക്കും
1225987
Thursday, September 29, 2022 10:29 PM IST
പത്തനംതിട്ട: തൊഴിൽ നികുതി വർധന നിർത്തിവയ്ക്കാൻ നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ നിർദേശിച്ചു. വർധനയ്ക്കെതിരേ വ്യാപാരി സംഘടനകൾ രംഗത്തുവന്നിരുന്നു.
ചെയർമാൻ അടിയന്തരമായി വിളിച്ച വ്യാപാരികളുടെ യോഗത്തിലാണ് വർധന നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. നിലവിൽ അടച്ചു കൊണ്ടിരിക്കുന്ന തൊഴിൽ നികുതി ഇന്നുവരെ അടയ്ക്കാം.
ഇതു സംബന്ധിച്ച് നഗരസഭ ചെയർമാനു നിവേദനം നൽകിയിരുന്നതായി വ്യാപാരി വ്യവസായി സമിതിജില്ലാ ട്രഷറർ ജയപ്രകാശ്, വൈസ് പ്രസിഡന്റ് അബ്ദുൾ റഹിം മാക്കാർ, ഏരിയാ സെക്രട്ടറി ഗീവർഗീസ് പാപ്പി എന്നിവർ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളായ പ്രസാദ് ജോൺ മാന്പ്ര, ഷാജി മാത്യു, കെ.പി. തന്പി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഹിന്ദി ദിനാചരണം നടത്തി
തിരവല്ല: മാർത്തോമ്മ കോളജ് ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹിന്ദി ദിനാചരണം നടത്തി. പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി എൻഎസ്എസ് കോളജ് ഹിന്ദി വിഭാഗം അധ്യാപിക ഡോ. എം. ലേഖ മുഖ്യപ്രഭാഷണം നടത്തി.
വിദ്യാർഥികൾ തയാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനം കോളജ് ട്രഷറർ ഡോ. ജോർജ് മാത്യു നിർവഹിച്ചു. ഹിന്ദി വകുപ്പ് മേധാവി ഡോ. ലിറ്റി യോഹന്നാൻ, ഡോ. മാത്യു സാം, ഡോ. പി.വി. ശ്രീലത എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.