ബസിനുള്ളിൽ യുവതിയെ കയറിപ്പിടിച്ചയാൾ അറസ്റ്റിൽ
1226306
Friday, September 30, 2022 10:46 PM IST
തിരുവല്ല: കെഎസ്ആർടിസി ബസിലിരുന്നു യാത്ര ചെയ്ത യുവതിയെ കയറിപ്പിടിച്ചയാളെ പോലീസ് പിടികൂടി.
ചങ്ങനാശേരിയിൽ നിന്നു തിരുവല്ലയിലേക്കു വന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരിയോട് അപമാര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാട്ടുകയും ചെയ്തതിന് ചങ്ങനാശേരി ചെത്തിപ്പുഴ ചീരഞ്ചിറ ആളിയൻകുളം ഔസേഫിന്റെ മകൻ രാജു(55)വിനെയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകുന്നേരം 5.30നു ബസ് തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമെത്തിയപ്പോഴാണ്, സീറ്റിൽ ഇരുന്ന യാത്രക്കാരിയുടെ അരികിൽ നിന്ന് യാത്രചെയ്ത ഇയാൾ അതിക്രമം കാട്ടിയത്. യുവതി ബഹളം കൂട്ടിയപ്പോൾ, മറ്റു യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും ചേർന്നു തടഞ്ഞുവച്ചശേഷം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന്, പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിലെത്തിയ യുവതിയുടെ മൊഴി രേഖപ്പെടുത്തി തിരുവല്ല എസ്ഐമാരായ ഐശ്വര്യ, ഹുമയൂൺ എന്നിവരുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്തു. പോലീസ് സംഘം ബസിനുള്ളിൽ പരിശോധന നടത്തി അന്വേഷണം നടത്തുകയും ചെയ്തശേഷം പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി.