റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടാകണം: കര്‍ഷകസംഘം
1226975
Sunday, October 2, 2022 11:03 PM IST
മല്ലപ്പള്ളി: കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കര്‍ഷക സംഘം സമ്മേളനം സമാപിച്ചു. പൊതുചര്ച്ചയടക്കമുള്ള അജണ്ടകള്‍ ഒഴിവാക്കി. റബര്‍ കര്‍ഷകരുടേതടക്കം ജില്ലയിലെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോടിയേരിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് രണ്ടാംദിവസം പ്രതിനിധികള്‍ സമ്മേളനഹാളില്‍ പ്രവേശിച്ചത്. എം.എം. മണിയടക്കമുള്ള നേതാക്കളുടെ മുഖത്ത് ദു:ഖം തളം കെട്ടി നിന്നു. കെ.പി. ഉദയഭാനു, രാജു ഏബ്രഹാം, എ. പത്മകുമാര്‍, പി.ബി. ഹര്‍ഷകുമാര്‍, ഓമല്ലൂര്‍ ശങ്കരന്, സംഘാടക സമിതി കണ്‍വീനര്‍ കെ.പി. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ബാബു കോയിക്കലേത്ത് - പ്രസിഡന്റ്, ജി. വിജയന്, കെ.പി. സുഭാഷ് കുമാര്‍, ഓസതികുമാരി - വൈസ് പ്രസിഡന്റുമാര്‍, ആര്. തുളസീധരന്‍ പിള്ള - സെക്രട്ടറി, കെ.ജി. വാസുദേവന്‍, ജനു മാത്യു, കെ.ജെ. ഹരികുമാര്‍ - ജോയിന്റ് സെക്രട്ടറിമാര്‍, കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ - ട്രഷറാര്‍, ഡോ. അംബികാദേവി, ജിജി മാത്യു, ആര്. അജയകുമാര്‍, പ്രസാദ് എം. ഭാസ്കര്‍, ആര്. ഗോവിന്ദ്, ആര്.ബി. രാജീവ് കുമാര്‍ - എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ഭാരവാഹികളായി 42 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.