പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷന് ഫെഡറല്‍ ബാങ്ക് സഹായം
1227570
Wednesday, October 5, 2022 11:07 PM IST
പത്തനംതിട്ട: പത്തനംതിട്ട സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷന് ഒരുക്കാന്‍ ഫെഡറല്‍ ബാങ്ക് 12.55 ലക്ഷം രൂപ നല്കി.
ഫെഡറല്‍ ബാങ്ക്, തിരുവല്ല റീജണല്‍ മേധാവി ഫിലിപ്പ് ഏബ്രഹാം ഇതിനുള്ള അനുമതിപത്രം മന്ത്രി വീണാ ജോര്‍ജിനു കൈമാറി. ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, ആര്‍എംഒ ഡോ.ആഷിഷ് മോഹന്‍കുമാര്‍, ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ഹെഡുമായ എം.എം. സോമന്, അസോസിയേറ്റ് വൈസ് പ്രസിഡന്റ് കെ.എല്‍. പ്രവീണ്‍, പത്തനംതിട്ട നഗരസഭാ വൈസ് ചെയർപേഴ്സൺ ആമിന ഹൈദരാലി തുടങ്ങിയവര്‍ പങ്കെടുത്തു.
സ്കൂളുകള്‍, ആശുപത്രികള്‍, സ്പോര്‍ട്സ് അക്കാഡമികള്‍ തുടങ്ങിയ മേഖലകളിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ വിഭാഗമായ ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന് ഏറ്റെടുത്തിട്ടുള്ളതായി റീജണല്‍ മേധാവി ഫിലിപ്പ് ഏബ്രഹാം പറഞ്ഞു.