അഭിജിത് അമല്‍രാജിന് സ്വീകരണം നല്കി
1227572
Wednesday, October 5, 2022 11:07 PM IST
പത്തനംതിട്ട: അഹമ്മദാബാദില്‍ നടന്ന 36 -ാം ദേശീയ ഗെയിംസില്‍ കേരളത്തിനായി ആദ്യ സ്വര്‍ണ മെഡല്‍ നേടിയ റോളര്‍ സ്കേറ്റിംഗ് താരം അഭിജിത്ത് അമല്‍ രാജിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ റോളര്‍ സ്കേറ്റിംഗ് അസോസിയേഷനും ചേര്‍ന്ന് സ്വീകരണം നല്കി.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ സ്വീകരണത്തിനു നേതൃത്വം നല്കി. ജില്ലാ റോളര്‍ സ്കേറ്റിംഗ് അസോസിയേഷന് പ്രസിഡന്റ് ആര്. പ്രസന്നകുമാര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. ചാര്‍ളി ചെറിയാന്, സെക്രട്ടറി മിലിന്ത് വിനായക്, കെ.ബി. സുരേന്ദ്രന്, വെട്ടൂര്‍ ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സൺഡേസ്കൂൾ
കലോത്സവം
കോന്നി: മലങ്കര കത്തോലിക്കാ സഭ കോന്നി വൈദിക ജില്ലാ സൺഡേസ്കൂൾ കലോത്സവം വകയാർ സെന്റ് മേരീസ് പള്ളിയിൽ ജില്ലാ വികാരി ഫാ. വർഗീസ് കൈതോൺ ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ ഫാ. ജോർജ് വർഗീസ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ഫാ. മാത്യു പേഴുംമൂട്ടിൽ, ഫാ. ബിജോയി തുണ്ടിയത്ത്, സിസ്റ്റർ എൽസീന, കെ.കെ. വർഗീസ്, ഫിലിപ്പ് ജോർജ്, എന്നിവർ പ്രസംഗിച്ചു.
കലോത്സവത്തിൽ നെടുമൺകാവ് സെന്റ് മേരീസ്, അട്ടച്ചാക്കൽ സെന്റ് പീറ്റേഴ്സ് ഇടവകകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കൈവരിച്ചു.