അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
1246023
Monday, December 5, 2022 10:42 PM IST
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ വലഞ്ചുഴി ഭാഗത്ത് ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. താഴെ വെട്ടിപ്പുറം വലിയകാലായിൽ സൽമാന്റെ (14) മൃതദേഹം അച്ചൻകോവിലാറ്റിലെ നരിയാപുരം വെലയിനിക്കൽ കടവിൽ നിന്നാണ് കിട്ടിയത്. മഴയായതിനാൽ നല്ല ഒഴുക്കുണ്ടായിരുന്ന പുഴയിൽ രണ്ട് ദിവസം ഫയർഫോഴ്സ് പത്തനംതിട്ട, കോട്ടയം ടീം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒന്പത് കിലോമീറ്റർ മാറിയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ വലഞ്ചുഴിയിലെത്തിയതാണ് സൽമാൻ. വെള്ളത്തിലിറങ്ങിയതിനിടെ ഒഴുക്കിൽപെടുകയായിരുന്നുവെന്ന് പറയുന്നു.
മൈലപ്ര എസ്എച്ച് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ്: സനോജ്, അമ്മ: നസിയ.