അടൂര്‍ പള്ളിക്കലാര്‍ വികസനത്തിന് എട്ടു കോടി
1246372
Tuesday, December 6, 2022 11:23 PM IST
അടൂര്‍: നിയോജക മണ്ഡലത്തിലെ വലിയതോട് പള്ളിക്കലാറിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് എട്ട് കോടി രൂപയുടെ സമഗ്ര പദ്ധതിക്ക് സാങ്കേതിക അനുമതി പൂര്‍ത്തീകരിച്ച് ടെന്‍ഡറിംഗ് നടപടി ആയതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.
അടൂര്‍ മുനിസിപ്പാലിറ്റി ഉള്‍പ്പെടെ ഏഴംകുളം, ഏറത്ത്, പള്ളിക്കല്‍, കടമ്പനാട് എന്നീ നാല് പഞ്ചായത്തുകളിലുള്ള വലിയ തോടിന്റെ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പള്ളിക്കലാറിന്റെ എക്കലും ഇതര മാലിന്യങ്ങളും നീക്കം ചെയ്യുക, ആവശ്യമായിടത്ത് കടവുകള്‍ നിര്‍മിക്കുക, സംരക്ഷണഭിത്തി നിര്‍മിക്കുക, തടയണയുടെ നിര്‍മാണം, പള്ളിക്കല്‍ ആറിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ നെറ്റിംഗ് സംവിധാനം, ശുചിത്വാവബോധം സംബന്ധിച്ച് അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, ടൗണ്‍ ഭാഗത്ത് തോടിന്റെ വശങ്ങളിലായി ഇന്റര്‍ലോക്ക് പാകല്‍, നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍ അടക്കമുള്ള സമഗ്ര പുനരുജീവന പ്രവൃത്തികളാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. പള്ളിക്കല്‍ ആറിന്റെ സമഗ്ര വികസനം ലക്ഷ്യം വച്ചാണ് എട്ടു കോടി രൂപയുടെ വിപുല പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.