യു​വാ​വി​നെ​യും സു​ഹൃ​ത്തി​ന്‍റെ പി​താ​വി​നെ​യും ആ​ക്ര​മി​ച്ച ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Wednesday, December 7, 2022 10:59 PM IST
പ​ത്ത​നം​തി​ട്ട: യു​വാ​വി​നെ​യും സു​ഹൃ​ത്തി​ന്‍റെ പി​താ​വി​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ കൊ​ടു​മ​ണ്‍ പോ​ലീ​സ് പി​ടി​കൂ​ടി.
കൊ​ടു​മ​ണ്‍ ഇ​ട​ത്തി​ട്ട ഐ​ക്ക​രെ​ത്ത് മു​രു​പ്പ് ഈ​റ​മു​രു​പ്പെ​ല്‍ അ​മ​ല്‍ സു​രേ​ഷി(20)​നെ​യും, സു​ഹൃ​ത്തി​ന്‍റെ പി​താ​വ് ര​ഘു​വി​നെ​യും വെ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.
ഐ​ക്ക​രേ​ത്ത് മു​രു​പ്പ് ക​രി​മ്പ​ന്നൂ​ര്‍ മ​ണി (27), ഐ​ക്ക​രേ​ത്ത് മു​രു​പ്പ് ഗീ​താ​ഭ​വ​നം ഗി​രീ​ഷ് (31) എ​ന്നി​വ​രാ​ണ് കൊ​ടു​മ​ണ്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ഐ​ക്ക​രേ​ത്ത് മു​രു​പ്പി​ലാ​ണ് സം​ഭ​വം. ര​ഘു​വി​ന്‍റെ വീ​ട്ടി​ലേ​ക്കു​പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​മ​ലി​നെ ത​ട​ഞ്ഞു​നി​ര്‍​ത്തി മ​ര്‍​ദി​ച്ചത്.
തു​ട​ര്‍​ന്ന് ര​ഘു​വു​മാ​യി തി​രി​ച്ചു​വ​ന്ന അ​മ​ലി​നെ ഇ​രു​വ​രും ചേ​ര്‍​ന്ന് വെ​ട്ടി​പ​രി​ക്കേ​ല്പി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ട​സം​പി​ടി​ച്ച ര​ഘു​വി​നും വെ​ട്ടേ​റ്റു. കൊ​ടു​മ​ണ്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.