മദ്യവർജന ബോധവത്കരണ സമിതി സമ്മേളനം
1263649
Tuesday, January 31, 2023 10:20 PM IST
പത്തനംതിട്ട: കേരള മദ്യവർജന ബോധവത്കരണ സമിതി 23-ാം സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ നടന്നു. സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്തു. കെ.എ. കമറുദീൻ പാലക്കാട് അധ്യക്ഷത വഹിച്ചു.
ലഹരിവിരുദ്ധ സെമിനാറിൽ സിറാജ് കൊടുവായൂർ, ആദിത്യകുമാർ, നാസർ ഹമീദ് എന്നിവർ ക്ലാസുകൾ നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബേബിക്കുട്ടി ഡാനിയേൽ സ്വാഗതവും കെ. ജമീല മുഹമ്മദ് നന്ദിയും പറഞ്ഞു.