പരിശീലന പരിപാടി
1264848
Saturday, February 4, 2023 10:40 PM IST
പത്തനംതിട്ട: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍, ചങ്ങനാശേരിയില്‍ 14, 15 തീയതികളില്‍ റബര്‍ പാലില്‍ നിന്നു വിവിധതരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2720311, 9846797000 എന്നീ നമ്പറുകളിലോ cfscchry@gmail. com എന്ന ഇ-മെയിലിലോ ബന്ധപ്പെടണം.
ഐഎച്ച്ആർഡി സ്കൂൾ രജതജൂബിലി ഉദ്ഘാടനം
മല്ലപ്പള്ളി: ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ മല്ലപ്പള്ളിയുടെ രജത ജൂബിലി ആഘോഷങ്ങൾ മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.എച്ച്. അൻസിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സൂസൻ ജോൺ, ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി, കല്ലൂപ്പാറ എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ നിഷ കുരുവിള, ഓമന സുനിൽ, സന്തോഷ് കുമാർ, അഭിജിത്ത് ആർ. നായർ, ട്രീസാ ജോസഫ്, എം. ജ്യോതി മണി എന്നിവർ പ്രസംഗിച്ചു.