എസ് സിഇആര്‍ടി മികവില്‍ വാഴമുട്ടം സ്കൂള്‍
1265136
Sunday, February 5, 2023 10:09 PM IST
വാഴമുട്ടം: സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എസ്സിഇആര്ടികേരളം) അംഗീകാരം വാഴമുട്ടം നാഷണല്‍ യുപി സ്കൂളിന്.
സ്കൂളിന്റെ പ്രവര്‍ത്തനങ്ങളും നോളജ് ലാബ്, ജിയോ ലേണിംഗ് ലാബ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും ഡോക്കുമെന്റേഷന്‍ നടത്തി. ജില്ലയില്‍ നിന്നും സംസ്ഥാനതലത്തില്‍ മൂന്നു വിദ്യാലയങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോന്നി ഉപജില്ലയില്നിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയവുമാണ് വാഴമുട്ടം നാഷണല്‍ സ്കൂള്‍. നാഷണല്‍ സ്കൂള്‍ ശാസ്ത്ര ക്ലബ് സെക്രട്ടറി ദീപ്തി ആര്. നായര്‍, ലക്ഷ്മി ആര്. നായര്‍, ആര്. പാര്‍വതി, ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ, വള്ളിക്കോട് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗീതാകുമാരി. എസ്പിറ്റിഎ പ്രസിഡന്റ് ഫാ. ബിനു കെ. ബാബു, റൂബി ഫിലിപ്സ്, എന്നിവര്‍ നേതൃത്വം നല്കി.