മ​തി​ൽ​ചാ​ടി​യ മ്ലാ​വ് റോ​ഡി​ൽ​വീ​ണു ച​ത്തു
Saturday, April 1, 2023 10:49 PM IST
ചി​റ്റാ​ര്‍: വ​ട​ശേ​രി​ക്ക​ര - ചി​റ്റാ​ര്‍ റോ​ഡി​ല്‍ അ​രീ​ക്ക​ക്കാ​വി​നു സ​മീ​പം മ​തി​ല്‍ ചാ​ടി റോ​ഡി​ല്‍ വീ​ണ മ്ലാ​വ് ക​ഴു​ത്തൊ​ടി​ഞ്ഞു ച​ത്തു. അ​രീ​ക്ക​കാ​വ് ഡി​പ്പോ​യ്ക്ക് സ​മീ​പം ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് വീ​ണു പ​രി​ക്കേ​റ്റ നി​ല​യി​ല്‍ മ്ലാ​വി​നെ ക​ണ്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ്ലാ​വി​നെ റാ​ന്നി ആ​ര്‍​ആ​ര്‍​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ ചി​റ്റാ​ര്‍ ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.
ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​രാ​ഹു​ല്‍ നാ​യ​ര്‍ സ്ഥ​ല​ത്തെ​ത്തി പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി. മ​തി​ല്‍​ചാ​ടി വീ​ണ​പ്പോ​ള്‍ ക​ഴു​ത്തി​നേ​റ്റ മു​റി​വാ​ണ് അ​പ​ക​ട​കാ​ര​ണം. ചി​റ്റാ​ര്‍ ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ കെ‌.​ആ​ര്‍. സു​രേ​ഷ്‌​കു​മാ​ര്‍, മ​നു കു​ര്യാ​ക്കോ​സ്, എം. ​ശ്രീ​ലാ​ല്‍, സു​ബി​മോ​ള്‍ ജോ​സ​ഫ് എ​ന്നി​വ​രും ആ​ര്‍​ആ​ര്‍​ടി ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​തീ​ഷ്‌​കു​മാ​ര്‍, അ​രു​ണ്‍​രാ​ജ്, പ്ര​ത്യു​ഷ്, ഫി​റോ​സ്ഖാ​ന്‍ എ​ന്നി​വ​രും ര​ക്ഷാ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.