അ​ടൂ​ർ സ​ബ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Wednesday, May 31, 2023 10:43 PM IST
അ​ടൂ​ർ: സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ അ​ടൂ​ർ സ​ബ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ഴ​കു​ളം ഗ​വ. എ​ൽ​പി​എ​സി​ൽ ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 9.30ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ സം​സ്ഥാ​ന​ത​ല പ്ര​വേ​ശ​നോ​ത്സ​വ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നു ശേ​ഷം ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും. പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ല കു​ഞ്ഞ​മ്മ കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ്കൂ​ളി​ലെ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ അ​ക്ഷ​ര​ദീ​പം തെ​ളി​ക്കും. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. തു​ള​സീ​ധ​ര​ൻ​പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്ക​ലും മി​ക​വ് അ​വ​ത​ര​ണ​വും നി​ർ​വ​ഹി​ക്കും.