മൈലപ്ര: ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിട നമ്പര്‍ നല്‍കിയശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണത്തിലോ ഉപയോഗ ക്രമത്തിലോ മാറ്റം വരുത്തിയിട്ടുള്ള കെട്ടിട ഉടമകള്‍ ഫോറം 9-ബിയില്‍ രേഖാമൂലം പഞ്ചായത്തില്‍ സത്യവാങ്മൂലം നല്‍കണം. അല്ലാത്തപക്ഷം നിയമാനുസൃത പിഴയും മറ്റ് നടപടികളും സ്വീകരിക്കുമെന്നും മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.