കോന്നി: മലങ്കര കത്തോലിക്ക സഭ മലങ്കര കാത്തലിക് അസോസിയേഷന് (എംസിഎ) പത്തനംതിട്ട ഭദ്രാസന അര്‍ധ വാര്‍ഷിക അസംബ്ലി ആഞ്ഞിലികുന്ന് സെന്റ് മേരീസ് പള്ളിയില്‍ നടന്നു.
കോന്നി വൈദിക ജില്ലാ വികാരി ഫാ. വര്‍ഗീസ് കൈതോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭദ്രാസന പ്രസിഡന്റ് സജി പീടികയില്‍ അധ്യക്ഷത വഹിച്ചു.
ഫാ. ബിജോയ് ജേക്കബ്, ഫാ. മനോജ് മേപ്പുറത്ത്, ഫാ. ജോര്‍ജ് വര്‍ഗീസ് പുതുപ്പറമ്പില്‍, ജോസ് മാത്യു, ചെറിയാന് ചെന്നീര്‍ക്കര, തോമസ് ഏബ്രഹാം, സണ്ണി ജോര്‍ജ്, പി.കെ. ജോസഫ്, ജോര്‍ജ് യോഹന്നാന്, സാമുവേല്‍ മണ്ണില്‍, റോസ് ജോണ്‍, എം.എം. തോമസ്, ജോജി തോമസ്, സി.റ്റി. തോമസ്, തോമസ് ജോണ്‍, ജിജി റെജി, ഷീജ ഏബ്രഹാം, ബെറ്റ്സി തോമസ്, കെ.എ. മൈക്കിള്‍, തോമസ് ഏബ്രഹാം, ലൗലി രാജന്, സാബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. കോന്നി, പന്തളം, പത്തനംതിട്ട, റാന്നി-പെരുനാട്, സീതത്തോട് വൈദിക ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.