ഭാ​ര്യ പ​ണം അ​യ​ച്ചുന​ല്‍​കി​യി​ല്ല : നാ​ല​ര വ​യ​സു​കാ​രി​യു​ടെ ക​ഴു​ത്തി​ല്‍ വ​ടി​വാ​ള്‍വ​ച്ച് ഭീ​ഷ​ണി: പിതാവ് അ​റ​സ്റ്റി​ല്‍
Sunday, September 8, 2024 2:52 AM IST
പ​ത്ത​നം​തി​ട്ട: വി​ദേ​ശ​ത്ത് ജോ​ലി നോ​ക്കു​ന്ന ഭാ​ര്യ​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് കി​ട്ടാ​തെ വ​ന്ന​പ്പോ​ള്‍ നാ​ല​ര വ​യ​സു​കാ​രി മ​ക​ളു​ടെ ക​ഴു​ത്തി​ല്‍ വ​ടി​വാ​ള്‍ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പി​താ​വ് അ​റ​സ്റ്റി​ല്‍. തി​രു​വ​ല്ല കു​റ്റൂ​ര്‍ സ്വ​ദേ​ശി​യെ​യാ​ണ് തി​രു​വ​ല്ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ വി​ദേ​ശ​ത്ത് ന​ഴ്‌​സാ​ണ്.

ഭാ​ര്യ​യെ ഫോ​ണി​ല്‍ വി​ളി​ച്ച് ഇ​യാ​ള്‍ നി​ര​ന്ത​രം പ​ണം ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച വി​ളി​ച്ചു 40,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ടു​ക്കാ​തി​രു​ന്ന​പ്പോ​ള്‍ അ​സ​ഭ്യം വി​ളി​ച്ചു​കൊ​ണ്ടു​ള്ള ശ​ബ്ദസ​ന്ദേ​ശം അ​യ​ച്ചു.


തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച രാ​ത്രി 11 ഓ​ടെ വീ​ഡി​യോ കോ​ള്‍ ചെ​യ്ത​ശേ​ഷം, നാ​ല​ര വ​യ​സു​കാ​രി​യു​ടെ ക​ഴു​ത്തി​ല്‍ വ​ടി​വാ​ള്‍ വ​ച്ച് ഭീ​ഷ​ണി മു​ഴ​ക്കി. പി​ന്നീ​ട് കു​ട്ടി​യു​ടെ വ​ല​തു വാ​രി​യെ​ല്ലി​ന്‍റെ ഭാ​ഗ​ത്ത് വ​ടി​വാ​ള്‍ കൊ​ണ്ട് പോ​റ​ലു​ണ്ടാ​ക്കു​ക​യും ചെ​യ്തു.

ഇ​യാ​ളു​ടെ പ്ര​വൃ​ത്തി​യി​ല്‍ ഭ​യ​ന്നു നി​ല​വി​ളി​ക്കു​ന്ന കു​ഞ്ഞി​ന്‍റെ ദൃ​ശ്യം യു​വ​തി മാ​താ​പി​താ​ക്ക​ള്‍​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു.​യു​വ​തി​യു​ടെ പി​താ​വ് തി​രു​വ​ല്ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​കി​യ​തി​നെത്തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.