എംസിവൈഎം സഭാതല യുവജന സംഗമം: വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്തു
1461075
Tuesday, October 15, 2024 12:08 AM IST
റാന്നി: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് റാന്നി മേഖലയുടെ നേതൃത്വത്തിൽ എംസിവൈഎം സഭാതല യുവജന സംഗമത്തിന് മുന്നോടിയായി വാഹന വിളംബര റാലി നടത്തി.
റാന്നി ചെത്തോങ്കര ക്രിസ്തുരാജ മലങ്കര കത്തോലിക്കാ പള്ളിയിൽനിന്ന് ആരംഭിച്ച വാഹന റാലി റാന്നി സെന്റ് മേരീസ് സെൻട്രൽ സ്കൂൾ മാനേജർ ഫാ. കോശി മണ്ണിൽ ഫ്ലാഗ് ഓഫ് ചെയ്തു. യുവജന സംഗമ വേദിയായ തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ സമാപിച്ച റാലിക്ക് അതിഭദ്രാസന ഡയറക്ടർ ഫാ. ചെറിയാൻ കുരിശുംമൂട്ടിൽ, മേഖലാ ഡയറക്ടർ ഫാ. ജിബു കരപ്പനശേരിമലയിൽ, മേഖലാ പ്രസിഡന്റ് ജെറിൻ പ്ലാച്ചേരിൽ, മേഖലാ ഭാരവാഹികളായ ജെബിൻ പുളിക്കൽ, ക്രിസ് മഞ്ചാടിയിൽ, ജോയൽ ചിറയ്ക്കൽ, ലിയാ ചാർളി, ജിനു ജോർജ്, ജോയ്സ് വിൽസൺ, സിസ്റ്റർ ജോസി എസ്ഐസി എന്നിവർ നേതൃത്വം നൽകി. 19, 20 തീയതികളിലാണ് സഭാതല യുവജന സംഗമം തിരുവല്ലയിൽ നടക്കുക.