തുമ്പോളി പള്ളിയിൽ ഇന്ന് കൊമ്പ്രിയ ദിനം
1245127
Friday, December 2, 2022 10:45 PM IST
ആലപ്പുഴ: പ്രസിദ്ധ മരിയൻ തീർഥാടകേന്ദ്രമായ തുമ്പോളി പള്ളിയിൽ ഇന്ന് കൊമ്പ്രിയ ദിനം ആചരിക്കും. എഡി 1585ൽ അർത്തുങ്കൽ വെളുത്തച്ചൻ എന്ന് അറിയപ്പെട്ടിരുന്ന ഫാ. ജെയ്ക്കോമോ ഫെനീഷ്യൊ ആണ് തുമ്പോളി പള്ളിയിൽ കൊമ്പ്രിയ അഥവ ദർശനസമൂഹം സ്ഥാപിച്ചത്. കേരളത്തിലെ ആദ്യത്തെ ദർശനസമൂഹം തുമ്പോളി പള്ളിയിലേതാണ്. കേരളത്തിലെ പ്രമുഖ ദേവാലയങ്ങളിലെല്ലാം തുമ്പോളി പള്ളിയിലെ കൊമ്പ്രിയ നിയമാവലി ഉപയോഗിച്ചാണ് ദർശന സമൂഹങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
ഇന്ന് രാവിലെ 6.30ന്റെ ദിവ്യബലിക്കുശേഷം ഇലക്തോരന്മാരുടെ വാഴ്ചയും ഇസ്ക്യമാൻ, പ്രൊക്യദോർ, തെസരേർ തുടങ്ങിയ ഒഫിഷ്യാളന്മാരുടെ തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഇസ്ക്യമാനും പ്രൊക്യദോരുമാണ് ആറാം തീയതി നടതുറക്കുന്നതിനു മുമ്പ് തുമ്പോളി മാതാവിന്റെ തിരുവാഭരണങ്ങൾ ഏറ്റുവാങ്ങുന്നത്. അന്നേ ദിവസം ആറുമണിക്ക് ജപമാല, നൊവേന, ലിറ്റിനി, പരിശുദ്ധ കുർബാനയുടെ ആശീർവാദം. വൈകുന്നേരം 6.30ന് ദിവ്യബലി- ഫാ. ആന്റണി തട്ടകത്ത്. വചനസന്ദേശം-ഫാ. സ്റ്റാൻലി കാട്ടുങ്കൽ തയ്യിൽ. തിരുനാൾ കർമങ്ങൾക്കു വികാരി ഫാ. സിജു പി. ജോബ് നേതൃത്വം നൽകും.